കൊച്ചി: സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം മുമ്പിലെന്ന് കാണിച്ച് റവന്യൂ ഇന്റലിജൻസ് കണക്കുകൾ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 3173 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. 2291.51 കിലോ സ്വർണം പിടിച്ചെടുത്തു.
കേരളത്തിലൂടെ സ്വർണക്കടത്ത് വർദ്ധിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ സർക്കാർ ഇടപെടുകയായിരുന്നു. കസ്റ്റംസിന്റെ ‘കണ്ണുവെട്ടിച്ച്’ സ്വർണം കടത്തുന്നതായിരുന്നു നടന്നുവന്നിരുന്ന രീതി. എന്നാൽ ഇങ്ങനെ വിമാനത്താവളത്തിനു പുറത്തിറങ്ങുന്ന കടത്തുകാരെ കേരളാ പോലീസ് പുറത്ത് കാത്തുനിന്ന് പിടികൂടുകയായിരുന്നു.