കേരളത്തിലെ സർവകലാശാലകൾ മുഖ്യനും ഗവർണർക്കും…

Written by Taniniram Desk

Published on:

കൊച്ചി: മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. ‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’ എന്നാണ് ബാനറിൽ. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവർത്തകർ ബാനർ ഉയർത്തിയിരുന്നു. ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്‌യുവിന്റെ ബാനർ. ഇന്നലെ രാത്രിയാണ് ബാനർ സ്ഥാപിച്ചത്.

ഗവർണർക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം. ‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‍യു സ്ഥാപിച്ച ബാനർ. ഇതിന് പിന്നാലെയാണ് കുസാറ്റിലും ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ ബാനർ ഉയർന്നത്.

അതേസമയം കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന് വൈസ് ചാൻസിലർ കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകി. എസ് എഫ് ഐ ബാനർ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർക്ക് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ് എഫ്‌ ഐ ബാനർ സ്ഥാപിച്ചത്.

See also  ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകണം; എം വി ഗോവിന്ദൻ

Related News

Related News

Leave a Comment