ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച് ഇടത് സംഘടന നേതാവായ ഐഎച്ച്ആര്‍ഡി ഉന്നതന്‍. ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.നന്ദകുമാറാണ് മോശം ഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ശിഖണ്ഡി, സങ്കിസ് ഖാന്‍, തെരുവ് ഗുണ്ട, വെറ്ററന്‍ ഗുണ്ട തുടങ്ങിയ പദ പ്രയോഗങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ നന്ദകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തിലും എസ്എഫ്ഐയുമായുള്ള തര്‍ക്കത്തിലുമെല്ലാം മോശമായ ഭാഷയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ മോശം പരാമര്‍ശം പങ്കുവച്ചതിന് പോലീസ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനാണ് നന്ദകുമാര്‍. അന്ന് മാപ്പ് പറഞ്ഞ് പോസ്റ്റിട്ട് തടിയൂരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
