കാവ്യ മാധവന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് കാവ്യയുടെ ലക്ഷ്യയാണ് ! അഞ്ചാം വയസ്സ് മുതല്‍ തുടങ്ങിയതാണ് കാവ്യ മാധവന്‍ തന്റെ അഭിനയ ജീവിതം. മൂന്ന് പതിറ്റാണ്ടിലേറെ അതില്‍ തന്നെയായിരുന്നു കാവ്യയുടെ ജീവിതം. സിനിമയ്ക്കും അഭിനയത്തിനും വേണ്ടി പഠനം പോലും മാറ്റി വച്ചു. പകരം വയ്ക്കാനില്ലാത്ത നടിയായി കാവ്യ വളര്‍ന്നതും അതുകൊണ്ടാണ്.
എന്നാല്‍ വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍, എനിക്ക് കുടുംബമാണ് പ്രാധാന്യം എന്ന് ആദ്യ വിവാഹ സമയത്തേ കാവ്യ പറഞ്ഞിരുന്നു. വിവാഹത്തിന് മുന്‍പ് കാവ്യ ചെയ്ത സിനിമ അവസാന ചിത്രമാണെന്ന് പ്രഖ്യാപിച്ചതും അങ്ങനെയാണ്. നല്ല ഒരു ദാമ്പത്യ ജീവിതം സ്വപ്‌നം കണ്ടുപോയ കാവ്യയ്ക്ക് ആ ജീവിതം അത്ര സുഖകരമായിരുന്നില്ല. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ കൊട്ടിഘോഷത്തോടെ കഴിഞ്ഞ വിവാഹം അധികദൂരം പോയില്ല. വീണ്ടും കാവ്യ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.
രണ്ടാം വരവില്‍ സിനിമ മാത്രമല്ല, മറ്റെന്തെങ്കിലും വരുമാന മാര്‍ഗം കൂടെ തനിക്ക് വേണം എന്ന് കാവ്യ മനസ്സിലുറപ്പിച്ചിരുന്നു. അങ്ങനെ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ബൊട്ടീക്. ഇപ്പോള്‍ അത് ഓഫ് ലൈനായും ഉണ്ട്. ബിസിനസ് രംഗത്തേക്ക് ഇറങ്ങിയതിന് ശേഷം കാവ്യ മാധവന്‍ പാതിയില്‍ വച്ച് നിര്‍ത്തിയ തന്റെ പഠനം പുനരാരംഭിച്ചു. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നേടിയ കാവ്യ, വിദൂര വിദ്യഭ്യാസത്തിലൂടെ പ്ലസ്ടുവും ബികോമും കംപ്ലീറ്റ് ചെയ്തു. അതിനൊപ്പം സിനിമകളിലും സജീവമായി.
ഒരു ഘട്ടം എത്തിയപ്പോള്‍ കാവ്യ അഭിനയം ഘണ്യമായി കുറച്ചിരുന്നു. പിന്നാലെ ദിലീപുമായുള്ള വിവാഹവും സംഭവിച്ചു. ആ വിവാഹത്തിന് ശേഷം ഒരുപാട് വെല്ലുവിളികള്‍ കാവ്യയ്ക്ക് നേരിടേണ്ടി വന്നപ്പോഴും ബിസിനസ്സില്‍ കാവ്യ തെല്ലും പിന്നോട്ട് പോയില്ല. ദിലീപുമായുള്ള വിവാഹം കഴിഞ്ഞപ്പോള്‍, അഭിനയം വിടുന്നതിനെ കുറിച്ച് കാവ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല. അടൂരിന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ അഭിനയം നിര്‍ത്തിയ കാവ്യ, സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്ന് നിന്നു.
ഇപ്പോള്‍ വിമര്‍ശനങ്ങള്‍ എല്ലാം കുറേയേറെ കുറവുണ്ട്. ഓണ്‍ലൈനിലേക്ക് തിരിച്ചെത്തിയ കാവ്യയ്ക്ക് അഭിനയത്തോട് ഇപ്പോഴും താത്പര്യമില്ല, ലക്ഷ്യം തന്റെ ലക്ഷ്യ കൂടുതല്‍ വിപുലമാക്കണം എന്ന് മാത്രമാണ്. മകള്‍ മഹാലക്ഷ്മി സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയതോടെ കാവ്യ തന്റെ ബിസിനസ്സില്‍ സജീവമായി. അതിന്റെ തെളിവാണ് ഇപ്പോള്‍ നിരന്തരം കാവ്യ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍. കാവ്യ ആഗ്രഹിച്ചതുപോലെയാണ് ഇപ്പോള്‍ ദാമ്പത്യവും ബിസിനസും മുന്നോട്ട് പോകുന്നത്. രണ്ടും ബാലന്‍സ് ചെയ്യുന്നതിലാണ് ഇപ്പോള്‍ കാവ്യയുടെ ശ്രദ്ധ!