കമ്മിൻസിന്റെ റെക്കോർഡ് നിമിഷ നേരം കൊണ്ട് പഴങ്കഥ.. ഇനി സ്റ്റാർക്കിന് സ്വന്തം

Written by Taniniram Desk

Published on:

ഐപിഎല്ലിന്റ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം ദുബായില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നു.. എന്നാല്‍ ആ റെക്കോര്‍ഡ് നിമിഷ നേരം കൊണ്ട് പഴങ്കഥ ആക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്..

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് റെക്കോര്‍ഡ് വിലയിട്ട് കെകെആര്‍ സ്വന്തമാക്കിയത്. 24.75 കോടിക്കാണ് സ്റ്റാര്‍ക്ക് കൊല്‍ക്കത്തയിലേക്ക് എത്തിയത്.

ഡെല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമായിരുന്നു ഓസ്‌ട്രേലിയ പേസര്‍ക്കായി ആദ്യം രംഗത്ത് ഉണ്ടായിരുന്നത്. കെകെആര്‍ ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ രണ്ട് കോടിയില്‍ തുടങ്ങിയ ബിഡ് പത്ത് കോടിയ്ക്ക് മുകളിലേക്ക് പോയപ്പോള്‍ മത്സരം ഗുജറാത്ത് ടൈറ്റന്‍സും കെകെആറും തമ്മിലുള്ള പോരാട്ടമായി മാറി.

ഇരുവരും തമ്മിലുള്ള യുദ്ധം അവസാനം സ്റ്റാര്‍ക്കിന്റെ ബിഡ് 20 കോടി കടത്തി. അവസാനം ഗുജറാത്ത് പിന്മാറുകയും 24.75 കോടിക്ക് താരം കൊല്‍ക്കത്തയിലേക്ക് എത്തുകയുമായിരുന്നു. ഐപിഎല്ലിലെ എക്കാലത്തെയു വലിയ തുകയാണിത്.

സ്റ്റാര്‍ക്ക് അവസാനമായി ഐപിഎല്‍ കളിച്ചത് 2014-15 സീസണിലായിരുന്നു. അന്ന് ആര്‍സിബിയുടെ ഭാഗമായിരുന്നു സ്റ്റാര്‍ക്ക്. ഇതുവരെ 27 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഓസ്‌ട്രേലിയന്‍ പേസര്‍ 34 വിക്കറ്റുകളും നേടിയിട്ടുണ്ട്.

See also  എന്നെ ആ പേര് വിളിക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥിച്ച് വിരാട് കോലി

Leave a Comment