Thursday, April 10, 2025

‘സൂഷ്മദർശിനി’ നവംബർ 22 ന് എത്തുന്നു; ട്രെയ്‌ലർ പുറത്തിറങ്ങി

Must read

- Advertisement -

Sooshmadarshini Trailer:ബേസിൽ ജോസഫ്(Basil Joseph)- നസ്രിയ നസിം(Nazriya Nazim) കോംബോയിൽ പിറന്ന ‘സൂക്ഷ്മദര്‍ശിനി’ യുടെ ആകാംക്ഷ നിറഞ്ഞ ട്രെയ്‌ലർ പുറത്തിറങ്ങി . എം.സി ജിതിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത് . ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും.

‘നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം?’ എന്നൊരു ചോദ്യവും ട്രെയ്‌ലറിലുണ്ട്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ.വി.എ. പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്, ചമൻ ചാക്കോയാണ് ചിത്രസംയോജനം. ട്രാൻസ്, മണിയറയിലെ അശോകൻ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലാണ് അവസാനമായി നസ്രിയ അഭിനയിച്ചത്. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമണ് താരത്തിന്റെ മടങ്ങിവരവ്.

See also  നവ്യാനായര്‍ക്ക് ഒരുമകള്‍ കൂടിയെണ്ടെന്ന് സംഘാടകര്‍ ! ; കുട്ടിയുടെ അവകാശം ഏറ്റെടുക്കാനാവില്ലെന്ന് നവ്യ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article