യൂറിക് ആസിഡ് ഇനി വില്ലനല്ല ; കുറയ്ക്കാൻ ഇതാ വഴികൾ

Written by Taniniram Desk

Published on:

യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ഒട്ടനവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അനാരോ​ഗ്യകരമായ ജീവിതശൈലിയും വ്യയാമക്കുറവും യൂറിക് ആസിഡ് ഉയരുന്നത് ഒരു സാധാരാണ ആരോ​ഗ്യപ്രശ്നമായി മാറ്റിയിരിക്കുകയാണ്. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ. ഇത് ശരീരത്തിന്‌ വളരെ അപകടകരമാണ്‌. യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ ചിലപ്പോള്‍ വാതത്തിനു കാരണമായേക്കാം. അതിനാല്‍ ഇതിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനംഎന്നീ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ ഗൗട്ട് ആർത്രൈറ്റിസിനും ഇത് കാരണമാകും.

ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന അതികഠിനമായ വേദന ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നു. ഈ വേദന രണ്ടു മുതൽ നാലാഴ്ച വരെ തുടരാം. കാലിന്റെ പെരുവിരലിൽ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട്.

ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം. എന്നാല്‍ പ്രകൃതിദത്തമായ ചില വഴികള്‍ ഉപയോഗിച്ചു യൂറിക് ആസിഡ് നിയന്ത്രിക്കാം. അത് എന്തൊക്കെയെന്നു ഒന്ന് നോക്കാം.

ആപ്പിള്‍ സിഡര്‍ വിനഗര്‍

പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ ആണ് ഇത് . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു ദിവസവും രണ്ടുവട്ടമെങ്കിലും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം പൊതുവേ ആസിഡ് അടങ്ങിയതാണ് എന്നാണു നമ്മള്‍ കരുതുന്നത്. എന്നാല്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ ആല്‍ക്കലൈന്‍ ആകും. രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെറുചൂടു വെള്ളത്തില്‍ ഒരല്‍പം നാരങ്ങ പിഴിഞ്ഞ് ഒഴിച്ചു കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും.

ചെറി

ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം മിതമായ അളവിൽ ചെറികള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. എല്ലാം കൂടി ഒരുമിച്ച്‌ കഴിക്കരുത്‌. വാതങ്ങളുടെ ആക്രമണത്തില്‍ നിന്നു സംരക്ഷിക്കാന്‍ പ്രതി-ജ്വലന ഗുണങ്ങള്‍ ഉള്ള ചെറിക്ക്‌ കഴിയും.

മുട്ട

മുട്ടയും യൂറിക് ആസിഡ് നില സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്. ഓര്‍ഗാനിക് മുട്ട ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വളരെ നല്ലത്.

വെള്ളം

ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണല്ലോ വെള്ളം. ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ നിയന്ത്രിക്കുന്നതിന്‌ ദിവസം 2-3 ലീറ്റര്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ യൂറിക്‌ ആസിഡ്‌ വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും. ഭക്ഷണക്രമത്തിന്റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ ചെറിയ അളവില്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുക. ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കുന്ന ഒരാള്‍ക്ക്‌ ഗൗട്ട് പ്രശ്നം നാൽപതുശതമാനം വരെ കുറയും.

See also  കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു

Leave a Comment