35 കോടിയിലെടുത്ത ചിത്രം ; ആകെ നേടിയത് വെറും 2 കോടി ; ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്

Written by Taniniram Desk

Published on:

അരുൺ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമായിരുന്നു ബാന്ദ്ര. രാമലീലയ്ക്കു ശേഷം ഇരുവരും ഒന്നിച്ച ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു .

ഏകദേശം 35 കോടിയോളമായിരുന്നു ചിത്രത്തിൻ്റെ ബജറ്റ്. എന്നാൽ മുടക്കു മുതലിൻ്റെ പകുതിപോലും തിയേറ്ററുകളിൽ നിന്നും തിരിച്ചുപിടിക്കാൻ ചിത്രത്തിനു കഴിഞ്ഞില്ല എന്നതാണ് റിപ്പോർട്ട്. വിക്കിപീഡിയയിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കണക്ഷൻ 2 കോടി രൂപ മാത്രമാണ്. 2023 നവംബർ 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ, റിലീസിനെത്തി ഒരു വർഷം പിന്നിടുമ്പോഴും ചിത്രം ഒടിടിയിൽ എത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഏറെ നാളായി ചിത്രത്തിന്റെ ഒടിടി റിലീസ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയായിരുന്നു ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തിയത്. ഒരു വർഷത്തിനിപ്പുറം, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

‘അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിനായി ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.

See also  ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ചുവടുവെയ്പ്പ്.

Leave a Comment