വീടുകളിലെ മുഷിഞ്ഞ മണം അകറ്റാൻ ഒരു വഴിയുണ്ട്

Written by Taniniram Desk

Published on:

വീട് എങ്ങനെയൊക്കെ വൃത്തിയാക്കിയാലും അല്പം നേരം കഴിയുമ്പോൾ മുഷിഞ്ഞ മണം ഉണ്ടാകും . ഇത് തടയാൻ ഫിനോയിലുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നിരുന്നാലും മിനിറ്റുകൾ മാത്രമേ അതിനും ആയുസ്സുള്ളൂ. ചിലർ ഈ പ്രതിസന്ധി മറികടക്കാൻ വീട്ടിൽ റൂം ഫ്രഷ്ണർ വാങ്ങി ഉപയോഗിക്കാറുണ്ട്.എന്നാൽ ഇത് വലിയ ചിലവേറിയ കാര്യമാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെയുള്ള ചില നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് റൂം ഫ്രഷ്‌നർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും . 10 രൂപയിൽ താഴെ ചിലവ് മാത്രമേ ഇതിനായി വരികയുള്ളൂ. ഇതിന്റെ സുഗന്ധം ആകട്ടെ മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്യും.

ആദ്യം ഇതിനായി വേണ്ടത് ഒരു നാരങ്ങയാണ്. ഒരു ചെറിയ പാത്രത്തിൽ നാലായി മുറിച്ച നാരങ്ങ വയ്ക്കുക. ഇതിന് ശേഷം ഇതിലേക്ക് അൽപ്പം ഉപ്പിടുക. അൽപ്പം വെള്ള വിനാഗിരി കൂടി ഇതിലേക്ക് ചേർക്കാം. ശേഷം നാലോ അഞ്ചോ ഗ്രാമ്പുവും ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് അൽപ്പം ഫാബ്രിക് ഡിറ്റർജന്റും ഇട്ട് കൊടുക്കുക. നമ്മുടെ റൂം ഫ്രഷ്‌നർ തയ്യാറായി. ഇനി ഇത് സോഫയ്ക്ക് അടിയിലോ മേശയ്ക്ക് അടിയിലോ വച്ച് കൊടുക്കാം. ബാത്ത് റൂമിൽ വേണമെങ്കിലും ഇത് വയ്ക്കാം.

See also  അടുക്കളയിലെ ഔഷധക്കൂട്ട് ; വായ്‌നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം മാറ്റാൻ ഒറ്റമൂലി…

Leave a Comment