മുട്ട പഫ്സ് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ; അതും ഞൊടിയിടയിൽ

Written by Taniniram Desk

Published on:

ചേരുവകൾ

ഗോതമ്പു പൊടി- 2 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
ബട്ടർ- 150 ഗ്രാം
സവാള- 1
മുളകു പൊടി- 1 ടീസ്പൂൺ
ഗരം മസാല- 1/4 സ്പൂൺ
തക്കാളി- 1
മുട്ട

തയ്യാറാക്കുന്ന വിധം

  • 2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
  • കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുക്കാം.
  • ഉരുളകൾ ഘനം കുറച്ച് പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടുക. അതിനു മുകളിൽ ഗോതമ്പ് പൊടി വിതറുക. ശേഷം ഒരിക്കൽ കൂടി മടക്കാം.
  • മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ കൂടി പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചോളൂ.
  • ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം വീണ്ടും പരത്തി മടക്കിയെടുത്ത് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെയ്ക്കാം. ഇത് മൂന്ന് തവണ ആവർത്തിക്കുക.
  • ശേഷം ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് ഇടത്തരം വലിപ്പമുള്ള ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റുക.
  • സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം.
  • അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ആവശ്യത്തിന് മുട്ട പുഴുങ്ങി വയ്ക്കുക.
  • പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയിൽ നിന്ന് അൽപ്പവും വച്ച് മടക്കുക.
  • അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം.​
  • ചൂടായ എണ്ണയിൽ പഫ്സ് വറുത്തെടുക്കാം.
See also  ബാക്കിയുള്ള ചോറ് ഇനി കളയണ്ട; ചോക്ലേറ്റ് മൂസ് തയ്യാറാക്കാം

Leave a Comment