ഹരിയാനയിൽ നിന്നും തൊഴിലാളികൾ ഇസ്രായേലിലേക്ക്

Written by Taniniram Desk

Published on:

ഹരിയാനയിൽ തൊഴിലില്ലായ്മയെ ചൊല്ലി സംസ്ഥാന സർക്കാരിനെതിരായി വിമർശനങ്ങൾ ഉയരുന്നതിനിടെ 10000 ഓളം സ്കിൽഡ് വർക്കേഴ്സിനെ ഇസ്രായേലിലേക്ക് അയക്കാനുള്ള നീക്കവുമായി പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശൽ റോജ്ഗർ നിഗം (HKRN). ഇസ്രായേലിലെ ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനം കമ്പനി വെള്ളിയാഴ്ച പുറത്തിറക്കി. ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രായേലിൽ നിർമാണ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു.

വിജ്ഞാപനം അനുസരിച്ച് പത്താം ക്ലാസാണ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത, ഉദ്യോഗാർത്ഥികളുടെ പ്രായം 25 നും 54 നും ഇടയിലായിരിക്കണം. 1.34 ലക്ഷത്തോളം രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾ വ്യവസായ മേഖലകളിലും, സെറാമിക് ടൈലിങ്ങിലും പ്രവർത്തി പരിചയയം ഉള്ളവരായിരിക്കണം. കൂടാതെ നിർമ്മാണത്തിന്റെ പ്ലാനുകൾ മനസ്സിലാക്കുന്നതിൽ പ്രവീണ്യം ഉള്ളവരുമാകണം. ഇസ്രായേൽ – ഹമാസ് യുദ്ധം കാരണം 90,000 ഓളം പാലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണം.

Related News

Related News

Leave a Comment