മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത നടിയായി മാറിയിരിക്കുകയാണ് നിഖില വിമല്‍. കൈ നിറയെ സിനിമകളുമായി തിരക്കിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നടി മലയാളത്തിന് പുറമെ തമിഴിലും സജീവമാണ്. എന്നാല്‍ അടുത്തകാലത്തായി നടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ചില തഗ് ഡയലോഗുകളിലൂടെയാണ്.
സിനിമയുടെ പ്രൊമോഷനും മറ്റുമായി പങ്കെടുക്കാറുള്ള അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള മറുപടികളാണ് കൊടുക്കാറുള്ളത്. ഇത് വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യും. ഇതോടെയാണ് നിഖിലയെ തഗ്ഗുകളുടെ റാണി എന്ന് പലരും വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി ഇടയ്ക്ക് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
‘ജീവിതത്തിന്റെ വേലിയേറ്റങ്ങളുടെ ഗതി നിയന്ത്രിക്കുന്നു’ എന്ന ക്യാപ്ഷനില്‍ ചില ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്. ഓഫ് വൈറ്റ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നിഖില പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ ലളിതമായിട്ടുള്ള മേക്കപ്പും പോണി ടൈല്‍ ഹെയര്‍ സ്റ്റൈലാണ് നടി തിരഞ്ഞെടുത്തത്. ആഭരണങ്ങള്‍ ഒന്നുമില്ലെങ്കിലും ഒരു ഹെയര്‍ ആക്സസറിയോടുകൂടി തന്റെ ലുക്ക് പെര്‍ഫെക്റ്റ് ആക്കാന്‍ നടിക്ക് സാധിച്ചു.
2009 ല്‍ ഭാഗ്യദേവത എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് നിഖില കരിയര്‍ തുടങ്ങുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോള്‍ നായികയായി നിറഞ്ഞ് നില്‍ക്കുകയാണ്.
മലയാളത്തിന് പുറമേ തമിഴിലും ചുവടുറപ്പിച്ച നിഖില അവിടെയും തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. ആഗസ്റ്റില്‍ തമിഴില്‍ റിലീസിനെത്തിയ വാഴൈ എന്ന സിനിമയിലെ നടിയുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയെടുത്തിയിരുന്നു.