ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് കിട്ടിയ ഭക്ഷണത്തില്‍ പാറ്റ. ഫ്രൈഡ് റൈസിനൊപ്പമാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. വിഡിയോയും ചിത്രവും യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഈയടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് പലയിടത്തു നിന്നായി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. അങ്ങേയറ്റം അറപ്പും വെറുപ്പുമുണ്ടാക്കുന്ന സംഭവം എന്നാണ് യുവതി എക്സില്‍ കുറിച്ചത്. ബംഗളൂരുവിലാണ് സംഭവം.നിന്നായി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. അങ്ങേയറ്റം വെറുപ്പും ഉളവാക്കുന്ന സംഭവം എന്നാണ് യുവതി എക്സിൽ കുറിച്ചത്. ബംഗളൂരുവിലാണ് സംഭവം.
‘താപ്രി ബൈ ദ കോര്‍ണര്‍’എന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വരുത്തിയത്. കമ്പനി സിഇഒയെയും ഉപഭോക്തൃ വകുപ്പിനെയും ടാഗ് ചെയ്താണ് യുവതി വിഡിയോയും ചിത്രങ്ങളും എക്സില്‍ കുറിച്ചത്. സംഭവം അങ്ങേയറ്റം ഖേദകരമായെന്ന് കമ്പനി യുവതിക്ക് മറുപടി നല്‍കി. സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും യുവതിക്ക് കമ്പനി മറുപടി നല്‍കി.
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഒരു യുവാവിനും സമാന അനുഭവം ഉണ്ടായിട്ടുണ്ട്.ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും ജീവനുള്ള ഒച്ചിനെയായിരുന്നു അന്ന് യുവാവിനു കിട്ടിയത്.