കോളിഫ്ലവർ പാചകം ചെയ്യുന്നതിനു മുമ്പായി കഷണങ്ങളാക്കി അൽപ്പം ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്ത് മുക്കി വയ്ക്കുക.
ചേരുവകൾ
- കോളിഫ്ലവർ
- കടലമാവ്
- അരിപ്പൊടി
- മുളകുപൊടി
- ഗരംമസാല
- മഞ്ഞൾപ്പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- വെളിച്ചെണ്ണ
- പച്ചമുളക്
- സവാള
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ കഷ്ണങ്ങളാക്കി ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് കുറച്ചു സമയം മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ്, ഒരു കപ്പ് അരിപ്പൊടി എന്നിവ എടുക്കുക. അതിലേക്ക് എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം ഗരംമസാല, മഞ്ഞൾപ്പൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളത്തിൽ കുതിർത്തു വച്ചിരിക്കുന്ന കോളിഫ്ലവർ അതിലേക്കു ചേർത്തിളക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. മസാല പുരട്ടി വച്ച കോളിഫ്ലവർ കഷ്ണങ്ങൾ ചേർത്ത് വറുക്കുക.
ക്രിസ്പിയായി വറുത്തെടുത്ത കോളിഫ്ലവർ മറ്റൊരു പാത്രത്തിലേക്കു മാറ്റുക.
അതേ എണ്ണയിലേക്ക് രണ്ടോ മൂന്നോ പച്ചമുളകും കറിവേപ്പിലയും ചേർത്തു വറുക്കുക. കോളിഫ്ലവറിന് മുകളിലേക്കു ചേർക്കുക.