Wednesday, August 13, 2025

” ഹാപ്പി ബർത്ത്ഡേ മൈ ലവ് “; സൗബിന്റെ പോസ്റ്റ് വൈറൽ

Must read

- Advertisement -

വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ആരാധകരെ കൈയിലെടുത്ത നടനാണ് സൗബിൻ സാഹിർ .
തന്റെ ഭാര്യ ജാമിയ സഹീറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് നടൻ പോസ്റ്റിട്ടതാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

“ജന്മദിനാശംസകൾ മൈ ലവ്, നമ്മൾ പങ്കിടുന്ന സ്നേഹം ശരിക്കും സവിശേഷമായ ഒന്നാണ്. നിന്നെയും നീ നൽകിയ മനോഹരമായ കുടുംബത്തിനും ഞാൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ആഗ്രഹിക്കാനാവുന്ന എല്ലാം നീയാണ്, നീയാണ് സൗന്ദര്യവും കൃപയും, എൻ്റെ ശക്തി, എന്റെ യുക്തിയുടെ ശബ്ദം,” എന്നാണ് സൗബിൻ കുറിച്ചത്.
2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് കൂടെയുണ്ട്. ഒർഹാൻ സൗബിൻ എന്നാണ് മകന്റെ പേര് .ഏതാനും കുടുംബചിത്രങ്ങളും സൗബിൻ പോസ്റ്റിനൊപ്പം പങ്കിട്ടിട്ടുണ്ട്.

See also  നാടകത്തിന്റെ ലോകവേദികൾ തീർക്കാനൊരുങ്ങി ഇറ്റ്ഫോക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article