Sunday, July 20, 2025

പിറന്നാൾ ഗംഭീരമായി ആഘോഷിച്ച്‌ അഹാന

Must read

- Advertisement -

തന്റെ 29ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവരെല്ലാം അഹാനയെ സ്‌നേഹം കൊണ്ട് മൂടിയിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെയും ആശംസ പങ്കുവെച്ചിരുന്നു. അമ്മയ്‌ക്കൊപ്പം അബുദാബിയിലാണ് അഹാന. കഴിഞ്ഞ ദിവസമായിരുന്നു അബുദാബിയിലെത്തിയത്. ഇവിടെയായിരിക്കും കുറച്ച് ദിവസമെന്ന് താരപുത്രി പറഞ്ഞിരുന്നു. അമ്മുവിനൊപ്പമുള്ള യാത്രകള്‍ ഏറെ സന്തോഷമുള്ളതാണെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. അമ്മു വീട്ടിലുണ്ടെങ്കില്‍ ഒരുകാര്യത്തിനും ടെന്‍ഷനടിക്കേണ്ടതില്ല. ഇത്തവണ ഇഷാനിയോടും ദിയയോടും എല്ലാം പറ്ഞ്ഞ് ഏല്‍പ്പിച്ചാണ് താന്‍ അമ്മുവിനൊപ്പം വന്നതെന്ന് അവര്‍ പറഞ്ഞിരുന്നു.

അമ്മയും മകളും മാത്രമായൊരു ആഘോഷമായിരുന്നു ഇത്തവണത്തേത്. എന്നാല്‍ ആഘോഷത്തിനൊരു കുറവുമുണ്ടായിരുന്നില്ല. ഗ്രാന്റായി തന്നെയാണ് അഹാന 29ാം പിറന്നാള്‍ ആഘോഷിച്ചത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനകം രണ്ട് ലക്ഷത്തിലധികം പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുള്ളത്. താരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളിലുള്ളതെല്ലാം മനോഹരമെന്നായിരുന്നു തന്‍വി അഹാനയോട് പറഞ്ഞത്.

മനോഹരമായൊരു ഫ്രോക്കണിഞ്ഞ് കേക്ക് പിടിച്ച് നില്‍ക്കുന്ന അഹാനയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. വെള്ളത്തിന് നടുവില്‍ കപ്പലിനകത്ത് വെച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബാക്ക് ഗ്രൗണ്ടിനും അഹാനയുടെ കോസ്റ്റിയൂമിനും ചേരുന്ന നിറത്തിലായിരുന്നു കേക്ക്. ട്വിന്റി നയന്‍ എന്നായിരുന്നു കേക്കിന് മുകളില്‍ എഴുതിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി കേക്കില്‍ പ്രായമാണ് അഹാന എഴുതിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

See also  വിജയുടെ 'ദ ഗോട്ടി'നെതിരെ പരാതിയുമായി തെലുങ്ക് സംവിധായകന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article