റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; സമയപരിധി ഒക്‌ടോബര്‍ എട്ട് വരെ

Written by Taniniram Desk

Published on:

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ചെയ്യുന്നതിനുളള സമയപരിധി ഒക്‌ടോബര്‍ എട്ട് വരെയുണ്ടാകും. റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ആധാര്‍ അപ്‌ഡേഷന്‍ നടത്തണം. കിടപ്പു രോഗികള്‍ ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേര് വിവരങ്ങള്‍ റേഷന്‍ കടയുടമയെ അറിയിച്ചാല്‍ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ അതാത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

See also  ചാലക്കുടിപ്പുഴയിലെ നീരൊഴുക്കു വീണ്ടും താഴ്ന്നു: ജനം ആശങ്കയിൽ

Leave a Comment