നവരാത്രി ആഘോഷിച്ച് ദിലീപും കാവ്യയും

Written by Taniniram Desk

Published on:

കൊച്ചിയിൽ കല്യാൺ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷ൦ താരസമ്പന്നമായിരുന്നു . ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ, തെലുങ്ക് സിനിമാലോകത്തു നിന്നും നാഗചൈതന്യ, തമിഴകത്തുനിന്നും പ്രഭു, മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരെല്ലാം നവരാത്രി ആഘോഷങ്ങൾക്കായി എത്തിച്ചേർന്നിരുന്നു.

നവരാത്രി ആഘോഷങ്ങൾക്കെത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും വീഡിയോയും ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളായ മീനാക്ഷി, മാമാട്ടി എന്നു വിളിക്കുന്ന മഹാലക്ഷ്മി എന്നിവർക്കൊപ്പമാണ് ദിലീപ് എത്തിയത്.

See also  വല്ലഭനായി വാലിഭൻ എത്തുന്നു ജനുവരി 25 ന്

Leave a Comment