25 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും??

Written by Taniniram Desk

Updated on:

തിരുവനന്തപുരം: ഓണം ബമ്പർ 2024 ൻ്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ആര് നേടുമെന്ന കാത്തിരിപ്പിലാണ് കേരളത്തിലെ ഓരോ മലയാളിയും . നറുക്കെടുപ്പ് ദിവസമായ ഒക്ടോബർ ഒൻപത് അടുക്കും തോറും ടിക്കറ്റെടുക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം, ഇതുവരെ 54,88,818 ടിക്കറ്റുകൾ വിറ്റഴിച്ചു. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാൾ മാത്രമല്ല, 250ലേറെ പേർ ലക്ഷപ്രഭുക്കളുമാകും എന്നതാണ് ഭാഗ്യാന്വേഷികളെ ഓണം ബമ്പർ ആകർഷിക്കുന്നത്. അതേസമയം 25 കോടി രൂപ നേടുന്നയാൾക്ക് അത്രയും തുക കൈയിൽ കിട്ടില്ല. ഓണം ബമ്പർ ടിക്കറ്റിൻ്റെ നികുതിയും കമ്മീഷനുമൊക്കെ എത്രയെന്ന് നോക്കാം.

നികുതിയും കമ്മീഷനും

ഏജൻ്റ് കമ്മീഷൻ: മൊത്തം തുകയുടെ 10 ശതമാനം
ടിഡിഎസ്: കമ്മീഷൻ കഴിഞ്ഞ് ബാക്കി തുകയുടെ 30 ശതമാനം
ആരോഗ്യ ആൻ്റ് വിദ്യാഭ്യാസ സെസ്: ടിഡിഎസ് തുകയുടെ നാല് ശതമാനം
സർചാർജ്: 37 ശതമാനം (അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന്)

25 കോടി അടിച്ചാൽ എത്ര കിട്ടും?

ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക, അതായത് 2.5 കോടി രൂപ. ഏജൻ്റ് കമ്മീഷൻ കഴിഞ്ഞാൽ ബാക്കിയുള്ള തുക 22 കോടി അൻപത് ലക്ഷം . ഈ തുകയിൽനിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും, അതായത് ആറ് കോടി 75 ലക്ഷം. ബാക്കി തുക, 15 കോടി 75 ലക്ഷം.

അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതിയിൽ 37 ശതമാനം സർചാർജ് ഉണ്ട്. ഈ സാഹചര്യത്തിൽ, ടിഡിഎസ് തുകയായ 6,75,00,000ൻ്റെ 37 ശതമാനം സർചാർജായി ഈടാക്കും, അതായത് 2,49,75,000 രൂപ. ടിഡിഎസിനും സർചാർജിനും (6,75,00,000+ 2,49,75,000= 9,24,75,000 രൂപ) നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഉണ്ട്, അതായത് 36,99,000 രൂപ. ബാക്കിയുള്ള 15 കോടി 75 ലക്ഷത്തിൽനിന്ന് സർചാർജ്, സെസ് എന്നിവ കുറച്ച ശേഷം (157500000-2,49,75,000-36,99,000) ബാക്കി തുക 12,88,26,000 രൂപ ജേതാവിനുള്ളതാണ്.

ഒരു കോടി രൂപ അടിച്ചാൽ കൈയിൽ എത്ര?

ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക, അതായത് 10 ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപ. ഇതിൽനിന്ന് 30 ശതമാനം ടിഡിഎസ് പിടിക്കും, അതായത് 27 ലക്ഷം രൂപ. ബാക്കി 63 ലക്ഷം രൂപ. ഈ തുകയിൽനിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59,11,200 രൂപ ജേതാവിൻ്റെ കൈയിൽ കിട്ടും.

See also  പോലീസ് ആസ്ഥാനത്ത് എഡിജിപി അജിത്കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി

Related News

Related News

Leave a Comment