‘മേതില്‍ ദേവിക മോഷ്ടിച്ചു’ : സിൽവി മാക്സി മേന

Written by Taniniram Desk

Published on:

തിരുവനന്തപുരം: ബധിര വിഭാഗക്കാർക്കായി എന്ന പേരിൽ നർത്തകി മേതിൽ ദേവിക പുറത്തിറക്കിയ ‘ക്രോസ്സ് ഓവർ’ നൃത്തരൂപം ആശയചോരണമാണെന്ന് നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) അധ്യാപിക സിൽവി മാക്സി മേന. ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐഎസ്എല്‍) മുദ്രകൾ ഉൾപ്പെടുത്തി ‘ബധിര വിഭാഗക്കാർക്കായി നവീനമായ നൃത്തലോകം തുറക്കുന്നു’ എന്ന ശീർഷകത്തിലാണ് ‘ക്രോസ് ഓവർ’ പ്രചരിക്കുന്നത്. എന്നാല്‍ ഏഴ് വർഷം മുൻപ് സിൽവി മാക്സി മേന എന്ന അധ്യാപിക ബധിര വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയ ‘മുദ്രനടനം’ സൈൻ ലാംഗ്വേജ് മാത്രം ഉൾപ്പെടുത്തിയ ഒന്നാണ്. ഈ ആശയം പകർത്തി അവതരിപ്പിച്ച ശേഷം സമാനതകളില്ലാത്തത് എന്ന് പറയുന്നത് അസംബന്ധമാണെന്ന് സിൽവി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

മേതിൽ ദേവികയുടെ നൃത്തരൂപത്തിന്റെ ടീസർ പുറത്തിറക്കിയത് മോഹൻലാലിന്റെയും ഗോപിനാഥ് മുതുകാടിന്റെയും ഫേസ്ബുക് പേജിലൂടെയാണ്. സമാനതകളില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടീസർ പ്രശസ്ത വ്യക്തികളുടെ എഫ്ബി പേജിൽ പ്രത്യക്ഷപ്പെട്ടത്. ‘2016 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ എന്റെ വിദ്യാർത്ഥികൾക്കായി ഞാൻ ചിട്ടപ്പെടുത്തിയ നൃത്ത രൂപമാണ് മുദ്രനടനം. വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉൾപ്പെടുത്തി രൂപകല്പന ചെയ്തതാണിത്. 2019ലെ സൂര്യാ ഫെസ്റ്റിൽ ഉൾപ്പെടെ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. അതിന് തൊട്ട്പിന്നാലെ മേതിൽ ദേവിക നിഷിൽ എത്തി കുറഞ്ഞ സമയത്തില്‍ സൈൻ ലാംഗ്വേജ് പഠിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. അങ്ങനെ പറ്റില്ലെന്ന് അറിഞ്ഞതോടെ അവർ മടങ്ങി. വർഷങ്ങൾ നീണ്ട പരിശ്രമം വേണം സൈൻ ലാംഗ്വേജ് വഴങ്ങാൻ. പിന്നെ എങ്ങനെ ഒരാൾക്ക് കുറഞ്ഞ കാലയളവിൽ അത് പഠിച്ച് നൃത്തശില്പം ചെയ്യാൻ സാധിക്കും. മാത്രമല്ല ആദ്യമായി ഒരാൾ ബധിരർക്കായി നൃത്തരൂപം കണ്ടുപിടിച്ചെന്ന തരത്തിലാണ് പ്രചരണം. അതിനെ പ്ലേജറിസം എന്നാണ് പറയുക’ – സിൽവി പറയുന്നു

See also  പുതിയ സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി; ബിനു പപ്പു കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക് ഉസ്മാന്‍

Related News

Related News

Leave a Comment