ഖത്തറിൽ മെസിയും കൂട്ടരും വെന്നിക്കൊടി പാറിച്ചിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം ഡിസംബർ 18 നായിരുന്നു അർജന്റീന ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ഇങ്ങ് കേരളത്തിലും മെസിയുടെ ആരാധകർ ഏറ്റെടുത്ത ദിവസം കൂടിയായിരുന്നു ഇന്ന്. 1986 നു ശേഷം നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമൂല്യ കിരീടം അർജന്റീനയിൽ എത്തിയത്. മെസിയും കൂട്ടരും നിറഞ്ഞാടിയ ലോകകപ്പായിരുന്നു ഖത്തറിലേത്.. സൗദി അറേബ്യക്കെതിരെ നേരിട്ട പരാജയത്തിൽ കിരീട മോഹം അവസാനിച്ചു എന്നിടത്തിൽ നിന്നാണ് മെസിയും പടയാളികളും ഉയർത്തെഴുന്നേറ്റത്.. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്.
യൂറോപ്പിലെ ശക്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ടീം തോൽപ്പിച്ചത്. ഇരട്ട ഗോളുകളുമായി മെസി തന്നെയാണ് അന്ന് ഹീറോയായത്.. മെസി കഴിഞ്ഞാൽ പിന്നെ എടുത്തു പറയേണ്ട താരം എമിലിയാനോ മാർട്ടിനെസ് ആണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉൾപ്പെടെ വമ്പൻ സേവുകളാണ് അന്ന് താരം നടത്തിയത്. എംബാപ്പെയുടെ ഹാട്രിക്ക് കണ്ട മത്സരം അത്രയ്ക്ക് ആവേശമായിരുന്നു ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം അർജന്റീനയ്ക്കായിരുന്നു. ഫ്രാൻസ് ചിത്രത്തിലേ ഇല്ലായിരുന്നു. 23-ാം മിനിറ്റിൽ മെസി നേടിയ പെനാൽറ്റി ഗോളും 36-ാം മിനിറ്റിൽ ഡി മരിയ നേടി ഗോളും ഒന്നാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കുറച്ച് ഉണർന്ന് കളിച്ചു. മത്സരത്തിന്റെ 80 81 മിനിറ്റുകളിൽ എംബാപ്പെ നേടിയ ഇരട്ട ഗോളിന്റെ പിമ്പലത്തിൽ ഫ്രാൻസ് ശക്തമായി തിരിച്ചുവന്നു.
അവസാനം മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി.. അവിടെ വീണ്ടും മെസി അർജൻീനയുടെ രക്ഷകനായെത്തി.. 108ാം മിനിറ്റിൽ അദ്ദേഹം നിർണ്ണായക ഗോൾ നേടി.. അവസാനം അർജന്റീന ജയിക്കുമെന്നിടത്ത് ഫ്രാൻസ് തിരിച്ചുവന്നു.. മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അതായത് 118ാം മിനിറ്റിൽ എംബാപ്പെയുടെ ഗോളിൽ ഫ്രാൻസ് സമനില പിടിച്ചു.. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായിരുന്നു എംബാപ്പെ.
പിരിമുറുക്കങ്ങൾ സൃഷ്ടിച്ച ഒരു ലോകകപ്പ് മത്സരമായിരുന്നു ഇത്.. ഇതുപോലൊരു മത്സരം ഇനിയുണ്ടാവുമോ എന്നുള്ളതും സംശയമാണ്. അവസാനം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരം ആകാംഷയോടെയാണ് ആരാധകരും കാത്തിരുന്നത്.. ലോകത്തെ മുൾമുനയിൽ നിർത്തിച്ച മത്സരത്തിൽ അവസാനം 4-2 ന്റെ സ്കോറിൽ അർജന്റീന വിജയിക്കുകയായിരുന്നു.. ഫ്രാൻസ് തോറ്റെങ്കിലും എംബാപ്പെ നടത്തിയ പോരാട്ടവീര്യം എന്നും ഓർക്കപ്പെടും.
മെസിയുടെ ലോകകപ്പ് നേട്ടം അദ്ദേഹത്തെ എട്ടാമത്തെ ബാലൺ ഡി ഓറിൽ കൊണ്ടെത്തിച്ചു.. മെസിക്കും അർജന്റീനക്കും എന്തിന് അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു വർഷം കൂടിയാണ് ഇത്.