ക്രിസ്മസ് വിപണിയിൽ മിന്നും താരം; ഏവരേയും വിസ്മയിപ്പിക്കും ബാബുവിൻ്റെ പുൽക്കൂട്

Written by Taniniram1

Published on:

കൊടുങ്ങല്ലൂര്‍: പൂല്‍ക്കൂടുകള്‍ നിര്‍മ്മിച്ച്‌ ക്രിസ്മസ് വിപണിയില്‍ സജീവമാണ് കോട്ടപ്പുറം കിഡ്‌സ് കാമ്ബസിലെ സെക്യൂരിറ്റി ജീവനക്കാരൻ
വി.പി. തുരുത്ത് സ്വദേശി നൊച്ചിക്കാട്ട് ബാബു.

വയ്ക്കോല്‍, മുള, ഈര്‍ക്കലി, തഴ, ആണി, ഫെവിക്കോള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് കിഡ്‌സ് കാമ്ബസില്‍ തന്നെ പൂല്‍ക്കൂടുകള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നത്.

പരിസരത്ത് ക്രിസ്മസ് വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെല്ലാം ബാബുവിന്റെ പൂല്‍ക്കൂടുകളുണ്ട്. ഒന്നിന് 500 രൂപയ്ക്കാണ് വില്‍ക്കുന്നത്. പള്ളികളിലേക്കും മറ്റും ഓര്‍ഡറുകള്‍ അനുസരിച്ച്‌ പൂല്‍ക്കൂടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഏഴ് വര്‍ഷമെങ്കിലും ഉപയോഗിക്കാൻ കഴിയുംവിധമാണ് പൂല്‍ക്കൂടുകളുടെ നിര്‍മ്മാണം.

2013 മുതലാണ് സീസണില്‍ പൂല്‍ക്കൂട് നിര്‍മ്മാണം ആരംഭിച്ചത്. ആസമയം സെക്യൂരിറ്റി ജോലിക്ക് എത്തിയ ബാബു കിഡ്‌സില്‍ ഇരുമ്ബ്‌ ഫ്രെയിമില്‍ ഉണ്ടായിരുന്ന പുല്‍ക്കൂട് മാറ്റി സ്ഥാപിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

കിഡ്‌സില്‍ ഒരു പരിപാടിക്ക് എത്തിയ രൂപതാ മെത്രാനായിരുന്ന ജോസഫ് കാരിക്കശേശി അന്ന് ബാബുവിന് 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു. ഇതാണ് പിന്നീട് ക്രിസ്മസ് സീസണില്‍ പുല്‍ക്കൂട് ഒരുക്കി വില്‍പ്പന ചെയ്യാൻ പ്രചോദനമായതെന്ന് ബാബു പറഞ്ഞു.

See also  ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു, അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

Related News

Related News

Leave a Comment