ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് തിരുവനന്തപുരത്തു നടക്കും

Written by Taniniram Desk

Published on:

തിരുവനന്തപുരം : അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഡിസംബർ 1 മുതൽ 5 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.“ ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും, നവോർജത്തോടെ ആയുർവേദവും” എന്ന പ്രമേയത്തിലാണ് GAF നടക്കുന്നത്. GAF ൽ 2500 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിൽ 1000 ത്തിൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതു കൂടാതെ അറുപതിലധികം വിഷയങ്ങളിൽ ആയിരത്തിലധികം പോസ്റ്റർ അവതരണങ്ങൾ പതിനാറു വേദികളിലായി നടക്കും. 200 ലധികം പ്രഭാഷകർ GAF ൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 25 ൽ അധികം പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ ആണ്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.

See also  മന്ത്രി, നാല് എം.എല്‍.എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍….സ്ഥാനാര്‍ത്ഥി പട്ടികയായി.. തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം

Related News

Related News

Leave a Comment