ബാലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ദിയയും അശ്വിനും

Written by Taniniram Desk

Published on:

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ദിനംപ്രതി ആരാധകർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തുടക്ക കാലത്ത് പല തരത്തിലുള്ള വിമർശനങ്ങൾ ഇവർ നേരിട്ടിരുന്നു. പക്ഷേ ഇപ്പോൾ ഓരോ മക്കൾക്കും ഫാൻസുണ്ട്. അമ്മക്കും നാലു മക്കൾക്കും യൂട്യൂബ് ചാനലുണ്ട്, അതിനാൽ എല്ലാവരുടേയും വിശേഷങ്ങളും പ്രേക്ഷകർക്ക് അറിയാം. നിരവധി ആഘോഷങ്ങളുമായി തിരക്കിലായിരുന്നു ആ കുടുംബം. ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാനായി എല്ലാവരും ബാലിയിൽ എത്തിയിരിക്കുകയാണ്.

ബാലിയിലേക്ക് യാത്ര തിരിച്ചുവെന്ന് എല്ലാവരും ഇൻസ്റ്റ​ഗ്രാമിലൂടെ സ്റ്റോറി ഇട്ടിരുന്നു. എന്നാൽ ചിത്രങ്ങളൊന്നും തന്നെ ആരും പോസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ ദിയ കൃഷ്ണ പങ്കുവെച്ച ഒരു റീൽ വീഡിയോയാണ് നിമിഷ നേരം കൊണ്ട് വൈറലാവുന്നത്. ആട്ടവും പാട്ടുമായി ഈ വെക്കേഷൻ ​ഗംഭീരമാക്കുകയാണ് എല്ലാവരും. വേട്ടയൈൻ എന്ന തമിഴ് സിനിമയിലെ ട്രെൻഡിം​ഗ് സോം​ഗിനാണ് ദിയയും അശ്വിനും കൃഷ്ണകുമാറും സിന്ധുവും ചേർന്ന് ചുവടുവെച്ചിരിക്കുന്നത്.

Related News

Related News

Leave a Comment