ഹാരി രാജകുമാരന് നഷ്ടപരിഹാരമായി കിട്ടിയത് ….

Written by Taniniram1

Published on:

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് പത്രമായ ഡെയ്ലി മിററിനെതിരെ നല്‍കിയ കേസില്‍ ഹാരി രാജകുമാരന് 1.48 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു.

മിറര്‍ ഗ്രൂപ്പ് 15 വര്‍ഷത്തോളമായി തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഹാരി രാജകുമാരന്‍ പരാതി നല്‍കിയത്. 33 ലേഖനങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച ഹാരി 4.6 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.

ഡെയ്ലി മിറര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ പീപ്പിള്‍ എന്നിവയാണ് മിറര്‍ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍.ഹാരി ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ടെന്നും ഇത് പത്രത്തിന്റെ എഡിറ്റര്‍മാരുടെ അറിവോടെയാണെന്നും ജസ്റ്റിസ് തിമോത്തി ഫാന്‍കോര്‍ട്ട് അധ്യക്ഷനായ കോടതി നിരീക്ഷിച്ചു.

അതേസമയം, തന്റെ ശബ്ദസന്ദേശം ചോര്‍ത്തിയതില്‍ നിന്നാണ് ലേഖനങ്ങളിലെ എല്ലാ വിവരങ്ങളും ശേഖരിച്ചതെന്ന ഹാരിയുടെ വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. 15 ലേഖനങ്ങള്‍ മൂലം അനുഭവിക്കേണ്ടി വന്ന മനോവ്യഥയ്ക്കുമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

See also  ഇന്ന് ലോക സുന്ദരിയ്ക്ക് 51ാം പിറന്നാൾ …

Related News

Related News

Leave a Comment