“ഇറ്റ്സ് എ ബേബി ഗേൾ “; ദീപിക പദുകോൺ അമ്മയായി

Written by Taniniram Desk

Published on:

ചലച്ചിത്ര താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നത്. ഇരുവര്‍ക്കും കുഞ്ഞിനും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. സെപ്തംബര്‍ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി വെള്ളിയാഴ്ച മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ അനുഗ്രഹം തേടി രണ്‍വീര്‍ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു.

2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇറ്റലിയില്‍ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വന്‍ ഹിറ്റായ കല്‍ക്കിയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് ദീപിക എത്തിയത്. Welcome baby girl എന്നെഴുതിയാണ് ഇരുവരും കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്.

See also  ക്രിക്കറ്റ് ബോൾ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Leave a Comment