നോർത്തേൺ റെയിൽവേയിൽ അപ്രൻ്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Written by Taniniram1

Published on:

അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോർത്തേൺ റെയിൽവേ. വിവിധ ട്രേഡുകളിലായി 3093 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.

ട്രേഡുകൾ: മെക്കാനിക്കൽ/ ഡീസൽ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, കാർപ്പെന്റർ, എം.എം.വി., ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി.ആൻഡ്.ജി)/ വെൽഡർ സ്ട്രക്ചറൽ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്‌മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, ട്രിമ്മർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വയർമാൻ, റിവെറ്റർ, ബ്ലാക്ക് സ്മിത്ത്, കോപ്പാ, വെൽഡർ/ ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, പ്ലെയിറ്റ് ഫിറ്റർ, ജനറൽ ഫിറ്റർ, സ്ലിങ്ങർ, എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ. ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉൾപ്പെടെ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.)

പ്രായം: 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rrcnr.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.

See also  മുഖ്യമന്ത്രിയുടെ ഓഫീസ് 5 വർഷം കൊണ്ട് ഉള്ളിലാക്കിയത് മൂന്നരക്കോടിയുടെ മുട്ടപഫ്സ്….

Leave a Comment