മകന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പിന്നാലെ പോയ മാതാവ് കണ്ടത് …

Written by Taniniram1

Published on:

വാഷിംഗ്ടൺ: അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിനിരയാക്കിയ മകനെ കണ്ടെത്താൻ വിവാദ ആപ്പായ ‘ലൈഫ് 360’ ഉപയോഗിച്ച് മാതാവ്. 18കാരനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അദ്ധ്യാപികയായ ഗബ്രിയേല കാർട്ടായ ന്യൂഫെൽഡിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു.

2008ൽ ഇറങ്ങിയ ഈ ആപ്പ് ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നതാണ്. ഇതിലൂടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളോ എവിടേയ്‌ക്കാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്താൻ സഹായിക്കും. ആപ്പിന്റെ സഹായത്തോടെ പാർക്ക് റോഡിലാണ് മകനുള്ളതെന്ന് അവർ കണ്ടെത്തി. തുടർന്ന് ഇവർ അവിടേയ്‌ക്ക് പോയി.പാർക്കിലെത്തിയ സ്ത്രീ കണ്ടത് തന്റെ മകനും ന്യൂഫെൽഡുമായി കാറിനുള്ളിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കാഴ്ചയാണ്.

ഉടൻ തന്നെ ഇവർ വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങൾ പകർത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സ്ത്രീയുടെ പരാതിയിൽ ന്യൂഫെൽഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അദ്ധ്യാപികയുമായി മകന് അതിരുവിട്ട ബന്ധമുണ്ടെന്നും സ്കൂളിൽ എത്തുന്നില്ല എന്നും ചിലർ മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഇതോടെയാണ് ഇവർ നിരീക്ഷണം ആരംഭിച്ചത്.സയൻസ് ടീച്ചറായ ന്യൂഫെൽഡ കുട്ടിയെ അവരുടെ കാറിലും വീട്ടിലും മാതാവിന്റെ വീട്ടിലും കൊണ്ടുപോയാണ് ലൈംഗിക ബന്ധത്തിനിരയാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം റിമാൻഡിലായിരുന്ന ന്യൂഫെൽഡയ്‌ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

Related News

Related News

Leave a Comment