കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ വീടിന് തീപിടിച്ചു വൻ നാശനഷ്ടം. പെങ്ങാമുക്ക് ഹൈസ്കൂളിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞു കുട്ടി എന്നയാളുടെ വീടിനാണ് തീപിടിച്ചത്. തീ പടരുന്ന നേരത്ത് കുഞ്ഞു കുട്ടി വീടിനു വെളിയിൽ ആയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ അണക്കാൻ കഴിയാതെ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥനായ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽക്കാരാണ് വീടിന് പുറത്ത് നിന്നിരുന്ന കുഞ്ഞു കുട്ടിയെ വിവരം അറിയിക്കുന്നത്. അപ്പോഴേക്കും തീ പടർന്നിരുന്നു. വീടിന്റെ ചുമരുകളും അടർന്നു വീണു. വസ്ത്രങ്ങളും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെ കത്തി നശിച്ചു വലിയ നാശനഷ്ടമാണ് ഉണ്ടായത്. അഗ്നിരക്ഷ സേനയിലെ വിപിൻ, ഹരിക്കുട്ടൻ, ഗോഡ്സൺ, ആദർശ് എന്നിവരും പങ്കാളികളായി.
കുന്നംകുളത്ത് വീടിന് തീപിടിച്ചു: ഗൃഹനാഥൻ രക്ഷപ്പെട്ടു

- Advertisement -