‘മക്കളുടൻ മുതൽവർ’: തമിഴ്നാട് സർക്കാരും ജനസമ്പർക്ക പരിപാടിയുമായെത്തുന്നു

Written by Taniniram1

Published on:

‘മക്കളുടൻ മുതൽവർ‘ എന്ന പേരിൽ പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരിപാടി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം നടക്കും.

തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ട്

See also  രേവന്ത് മന്ത്രിസഭയിൽ 11 പേർ

Leave a Comment