വിരമിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)ൻ്റെ ബഹുമതി. ധോണിയുടെ ജഴ്സി നമ്പറായ ഏഴ് ഇനി മറ്റാർക്കും നൽകില്ല. കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിത്തന്ന ക്യാപ്റ്റൻ എന്നതടക്കമുള്ള ധോണിയുടെ ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നൽകിയിരിക്കുന്നത്.
നേരത്തേ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ നമ്പർ 10 ജഴ്‌സിയും ഇതുപോലെ മറ്റാർക്കെങ്കിലും നൽകുന്നത് നിർത്തിയിരുന്നു. സച്ചിനുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായിരിക്കുകയാണ് ധോണി. 2017 മുതലാണ് സച്ചിൻ ഉപയോഗിച്ച പത്താംനമ്പർ ജഴ്‌സിയിൽ മറ്റാരെങ്കിലും കളിക്കുന്നത് ബിസിസിഐ വിലക്കിയത്.