മുണ്ടക്കൈ ദുരന്ത൦; സർവ്വേ റിപ്പോർട്ട് പുറത്ത്

Written by Taniniram Desk

Published on:

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തില്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്നാണ് സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉരുള്‍പൊട്ടലുണ്ടാകുന്നതിന് 24 മണിക്കൂര്‍ മുമ്പ് പുത്തുമലയില്‍ 372.6 മില്ലീമീറ്ററാണ് മഴ പെയ്തത്. സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്.

2018 മുതല്‍ അപകടമേഖയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ ഏഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകിയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലെന്നും മുന്നറിയിപ്പ് നല്‍കുന്നു.

2019 ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലും മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ വിശദമായ പഠനം നടത്തും.

See also  വടക്കാഞ്ചേരി അകമലയിൽ ഏതു നിമിഷവും ഉരുൾപൊട്ടാം…

Related News

Related News

Leave a Comment