റിയാദ്: 2024ൽ വിശുദ്ധ ഹജ്ജ് കർമ്മത്തിന് 1,75,025 പേർക്ക് അനുമതി ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം വെളിപ്പെടുത്തി . ജിദ്ദയിലെ ഷെറാട്ടൺ ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ കർമ്മത്തിന് എത്തുന്ന ഇന്ത്യൻ തീർത്ഥാടകരുടെ നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി സഊദി ഹജ്, ഉംറ മന്ത്രി എച്ച്.ഇ. ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നുവെന്നും ഹജ്ജ് ഉംറ തീർത്ഥാടകർക്ക് അനായാസം കർമ്മത്തിന് സഊദിയിലെത്താൻ വേണ്ടിയുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.