മാംസ വിൽപ്പനയ്ക്കും ഉച്ചഭാഷിണികൾക്കും നിരോധനം

Written by Taniniram1

Published on:

ഭോപ്പാൽ: മധ്യപ്രദേശിൽ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും വിൽക്കുന്നതും ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി മുഖ്യമന്ത്രി മോഹൻ യാദവ്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 31 വരെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Leave a Comment