പലരുടെയും ദിനചര്യയിൽ നെയ്യ് ഒരു അവിഭാജ്യ ഘടകമാണ് . ആരോഗ്യത്തിന് ഗുണകരമായതിനാൽ തന്നെ നെയ്യ് പല വിഭവങ്ങൾക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ ശരീരഭാരം കൂട്ടുന്നതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കരുതി നെയ്യ് പൂർണമായും ഒഴിവാക്കുന്നവരുമുണ്ട്. യാഥാർത്ഥ്യം തികച്ചും വിപരീതമാണ്.
മിതമായ അളവിൽ കഴിച്ചാൽ നെയ്യ് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
- ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് രാവിലെ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. ദഹന ആരോഗ്യത്തിന് നെയ്യ് ഗുണകരമാണെന്നും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
- വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ നെയ്യ് സഹായിക്കുന്നു. നെയ്യിൽ ബ്യൂട്ടിറിക് ആസിഡും അടങ്ങിയിട്ടുണ്ട്. വൻകുടൽ കോശങ്ങൾക്കുള്ള ഊർജ സ്രോതസായി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്നു.
- കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിലൂടെ കുടലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. ദിവസവും നെയ്യ് കഴിക്കാൻ തുടങ്ങിയാൽ മലവിസർജനത്തെ അകറ്റാൻ സഹായിക്കും.
- ശരീര ഭാരം കുറയ്ക്കുന്നു
ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ നെയ്യ് സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡ് നെയ്യിലുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീര ഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പരോക്ഷമായി പിന്തുണയ്ക്കും.