Saturday, April 5, 2025

അനശ്വരയുടെ ക്ലാസിക് ലുക്ക്; മതിമറന്ന് ആരാധകർ

Must read

- Advertisement -

തനിക്ക് ലഭിക്കുന്ന ഏതു റോളും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത മുതൽ ഇങ്ങോട്ട് ഗുരുവായൂർ അമ്പല നടയിൽ വരെയുള്ള ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്ര അവതരണം തീർത്തും വ്യത്യസ്തത പുലർത്തുന്നതാണ് .അതുകൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി അനശ്വര മാറി കഴിഞ്ഞു.

സോഷ്യൽ മീഡിയയിലും താരം ആക്ടീവാണ് . വ്യത്യസ്ത ലുക്കിലുള്ള ധാരാളം ചിത്രങ്ങൾ പല തവണ അനശ്വര തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ അനശ്വരയുടെ അടിപൊളി ലുക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റായ റിസ്വാൻ ആണ്.

വനിത ഫിലിം അവാർഡിനു വേണ്ടിയുള്ള ബ്രൗൺ വെൽവെറ്റ് സൽവാറിലുള്ള അനശ്വരയുടെ ചിത്രങ്ങളാണ് റിസ്വാൻ പങ്കുവെച്ചിരിക്കുന്നത്.
”നിൻ്റെ കഴിവിന് അതിരുകളില്ല. വനിത മാഗസിനിൻ്റെ ജനപ്രിയ നടിയായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. എല്ലാ അംഗീകാരങ്ങളും നീ അർഹിക്കുന്നു. നിൻ്റെ വിജയത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്” എന്നിങ്ങനെയുള്ള കുറിപ്പും റിസ്വാൻ ചിത്രത്തിന് നൽകിയിരിക്കുന്നു.

കലാകാരി എന്ന വസ്ത്ര ബ്രാൻഡിൻ്റെ റെസ്റ്റ് ബ്രൗൺ കളറിലുള്ള വെൽവെറ്റി മെറ്റീരിയലിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന സൽവാർ സെറ്റാണിത്. തലമുടി ബൺ രീതിയിൽ പിറകിലേയ്ക്ക് കെട്ടി മുല്ലപ്പൂവും വച്ച് ക്ലാസിക് ലുക്ക് നൽകിയിരിക്കുന്നു. അനശ്വരയുടെ രസകരമായ മേക്കപ്പ് വീഡിയോയും റിസ്വാൻ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/reel/C92GdSHyEzy/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

See also  സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി; അച്ചടക്ക ലംഘനത്തിന് നടപടിയെന്ന് സംഘടന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article