പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയിലൂടെ ഇന്ത്യയ്ക്ക് വിജയത്തുടക്കം

Written by Taniniram Desk

Published on:

പാരിസ്: പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയതുടക്കം . ഇതോടെ പൂൾ ബിയിൽ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പൂൾ ബിയിൽ ബെൽജിയം ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമുണ്ട്.

അവസാന മിനുറ്റുകളിൽ പെനാൽറ്റി സ്ട്രോക്ക് ഗോളാക്കിക്കൊണ്ട് ഹർമൻപ്രീത് സിങ്ങാണ് ഇ്ന്ത്യയുടെ വിജയത്തിലേക്ക് നയിച്ചത്. മൻദീപ് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരും ഇന്ത്യക്കായി ഗോൾ നേടി. ന്യൂസിലാൻഡിനായി സാം ലെയ്നും സൈമൺ ഗോൾ നേടി.

ബാഡ്മിൻറൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി. പുരുഷ ഡബിൾസിലെ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിലെത്തി. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഹർമീത് ദേശായി ജോർദാൻറെ അബോ യമൻ സയിദിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.

Related News

Related News

Leave a Comment