അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്

Written by Taniniram1

Published on:

അയോധ്യ: അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ പണ്ഡിറ്റ് ഗംഗാറാം ഭട്ടിന്റെ കുടുംബത്തില്‍ നിന്നുള്ള ആചാര്യ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് വാരണാസിയിലെ പുരോഹിതന്മാരുടെ സംഘം അയോധ്യയിലെത്തുന്നത്.

1674ല്‍ ഗംഗാറാം ഭട്ട് ആയിരുന്നു ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയത്. അന്നുമുതല്‍ പണ്ഡിറ്റ് ഭട്ടിന്റെ കുടുംബം വാരണാസിയിലെ ഗംഗയുടെ തീരത്തുള്ള രാംഘട്ടിലാണ് താമസിക്കുന്നത്.

പണ്ഡിറ്റ് ഗംഗാഭട്ടിന്റെ 11ാം തലമുറയില്‍പ്പെടുന്ന തങ്ങള്‍, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് അഭിമാനകരമായി കരുതുന്നുവെന്നും മഥുരനാഥ് ദീക്ഷിത് പറഞ്ഞു.

See also  അയോധ്യയിൽ പ്രതിഷ്ഠ നടക്കുമ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ; ഉത്തരവിട്ട് സർക്കാർ

Leave a Comment