ജീവനക്കാരിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

Written by Taniniram1

Published on:

വടക്കാഞ്ചേരി: യുവതിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വണ്ടാഴി കമ്മാന്തറ രതീഷി(45)നെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തെക്കേകാടുള്ള രതീഷിന്റെ റോള്‍ഡ് ഗോള്‍ഡ് ആഭരണ നിര്‍മാണ യൂണിറ്റിലാണ് സംഭവം.

ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദു(42)വിനെ ക്രൂരമായി മര്‍ദ്ദിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവശേഷം ഒളിവില്‍പോയ പ്രതിയെ ചൂലന്നൂരിലെ ഭാര്യവീട്ടില്‍ നിന്നാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Comment