Tuesday, October 21, 2025

ലൈംഗിക അതിക്രമം വീണ്ടും….

Must read

കോഴിക്കോട്: 15 വയസുള്ള പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്യവെ ലൈംഗികമായി ആക്രമിക്കുകയും നിരന്തരമായി പിന്തുടരുകയും പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ ആക്രമിച്ചു കയറുകയും ചെയ്ത കേസില്‍ ബസ് ജീവനക്കാരന് അഞ്ചു വര്‍ഷം കഠിന തടവും 1,25000 രൂപ പിഴയും.

പാലാഴി കയലും പാറക്കല്‍താഴത്ത് ടി.പി. അമലിനെ(25)യാണ് കോഴിക്കോട് പോക്‌സോ ഫാസ്റ്റ് ട്രാക് കോടതി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളില്‍ മൊത്തം 11 വര്‍ഷവും മൂന്നുമാസവും തടവ് വിധിച്ചെങ്കിലും ശിക്ഷ അഞ്ചു വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരു കൊല്ലവും മൂന്ന് മാസവും കൂടി അധിക തടവനുഭവിക്കണം.

മെഡിക്കല്‍ കോളജ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജ്യോതി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍.എന്‍. രഞ്ജിത് ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനഖു വി.സി, ബിജു എം.സി. എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article