ആമയിഴഞ്ചാൻ തോടിൽ ജീവൻ പൊലിഞ്ഞ ജോയിയുടെ കുടുംബത്തിന് ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Written by Taniniram

Published on:

ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തിനിടെ വെളളക്കെട്ടില്‍ പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനല്‍കാന്‍ തയ്യാറാണെന്ന് മേയര്‍ ആര്യാരാജേന്ദ്രനും അറിയിച്ചിരുന്നു.

സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ നഗരസഭ ഇതിനുള്ള നടപടികള്‍ തുടങ്ങിയേക്കും. മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് സാമ്പത്തിക സഹായം റെയില്‍വെ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.

മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തര്‍ക്കത്തിനിടെ നടക്കുന്ന കൂടിക്കാഴ്ചയില്‍ റെയില്‍വെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.

See also  ജീവൻ്റെ ഒരു തുടിപ്പെങ്കിലും കണ്ടെങ്കിൽ…രക്ഷാപ്രവർത്തനം രണ്ടാം ദിനത്തിലേക്ക്

Related News

Related News

Leave a Comment