Saturday, April 5, 2025

ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ് തിരുവനന്തപുരം ജില്ല ഓഫീസ് ഉദ്ഘാടനവും ജില്ലാ സമ്മേളനവും മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

Must read

- Advertisement -

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓൺലൈൻ പ്രസ് ക്ലബ് ആണ് തിരുവനന്തപുരത്ത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനരംഗത്ത് രാജ്യത്താകമാനം ഒരു പുത്തൻ കുതിച്ചുചാട്ടമാണ് ഓൺലൈൻ മീഡിയകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്രവായന 40% ആയി കുറഞ്ഞിരിക്കുന്നു, രാജ്യത്ത് ഡിജിറ്റൽ വേർഷനിലേക്ക് ജനങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്, ഇന്ത്യ ലോകത്തിൽ ഓൺലൈൻ വാർത്ത ഉപഭോക്താക്കളുടെ രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുന്നു. സ്ഥിരമായി ഓൺലൈൻ വാർത്തകൾ കാണുന്നവർ 28 കോടിയാണ്. യുവതലമുറയിൽ അധികവും ഓൺലൈനിലൂടെയാണ് വാർത്തകൾ കാണുന്നത്, പല വാർത്തകളും സത്യങ്ങളും പ്രസിദ്ധീകരിക്കുവാൻ മുഖ്യധാര മാധ്യമങ്ങൾ മടിച്ച് നിൽക്കുന്ന ഘട്ടങ്ങളിൽ പോലും ഓൺലൈൻ മാധ്യമങ്ങൾ പലപ്പോഴും വാർത്ത കൊടുക്കാറുണ്ട് . അതിനു കാരണം ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തന ചെലവ് കുറവാണെന്നതാണ് എന്നുള്ള വസ്തുതയാണ്.

മുഖ്യധാരാ മാധ്യമങ്ങൾക്ക് പ്രവർത്തന ചെലവിനായി പലരെയും ആശ്രയിക്കേണ്ടി വരുന്നതുകൊണ്ട് പലപ്പോഴും പലതും മറച്ചു പിടിക്കേണ്ടി വരും. എന്നാൽ ഈ വിലങ്ങുതടി നവമാധ്യമങ്ങൾക്ക് ഇല്ല എന്നതുകൊണ്ട് ഏത് വാർത്തയും പ്രസിദ്ധീകരിക്കുവാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നുമുണ്ട്. സത്യസന്ധമായി വാർത്തകൾ നൽകാത്ത നവമാധ്യമങ്ങളും നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് .അതുകൊണ്ടുതന്നെ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ചില നിയമ വ്യവസ്ഥിതികളും കേന്ദ്രസർക്കാർ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങൾക്കായി ഒരു പ്രസ് ക്ലബ് രാജ്യത്ത് തന്നെ ആദ്യമായിട്ട് തിരുവനന്തപുരത്ത് സ്ഥാപിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡൻറ് വക്കം അജിത് ( ചാനൽ 30 ട്രാവൻകൂർ ) അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിർവാഹ സമിതി അംഗവുമായ വി മുരളീധരൻ ഓഫീസിന്റെയും ജില്ലാ സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. മുൻ മന്ത്രി സി ദിവാകരൻ, കെപിസിസി മെമ്പർ ശാസ്തമംഗലം മോഹനൻ ഒ ,.എം.പി സി സംസ്ഥാന ജനറൽ സെക്രട്ടറി ടി ആർ ദേവൻ (ചാനൽ 91) , കെ.വി ഷാജി ( സംസ്ഥാന പ്രസിഡൻ്റ് ഒ.എം.പി സി.) ,സുരാജ് ചെല്ലാം കൊട് (ഡേ വിഷൻ ചാനൽ ) എന്നിവർ സംസാരിച്ചു. എസ്.ബി.മധു ( തനിനിറം ന്യൂസ് ) ആര്യനാട് സുരേഷ് ( മെട്രോ വാർത്ത ) തുടങ്ങി നൂറോളം മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. വാർത്ത സമ്മേളനങ്ങൾക്കും വാർത്തകൾക്കും പരസ്യങ്ങൾക്കുമായി എസ് എസ് കോവിൽ റോഡിൽ പഴയ അവർ കോളേജിന് സമീപത്തായി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബിൻറെ ഓഫീസിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോൺ നമ്പർ: 9 44 7 1 3 2 0 5 7

See also  വളകാപ്പ് ചടങ്ങ് നടക്കാനിരിക്കെ ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article