പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ..

Written by Taniniram1

Published on:

ജമ്മു- കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച് നടൻ ഷാരൂഖ്ഖാൻ. പുതിയ ചിത്രമായ ഡങ്കിയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ക്ഷേത്രം സന്ദർശിച്ചത്. ആരാധകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പുലർച്ചെയാണ് നടൻ സുരക്ഷ ജീവനക്കാർക്കൊപ്പം എത്തിയത്. കറുത്ത വലിയ ജാക്കറ്റും കൂളിംഗ് ഗ്ലാസുമായിരുന്നു വേഷം. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്നുള്ള നടന്റെ വിഡിയോ വൈറലാണ്.

ഈ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പത്താന്റേയും ജവാന്റേയും റിലീസിന് മുമ്പും എസ്. ആർ.കെ ജമ്മു- കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു.

ഡിസംബർ 21 നാണ് ഡങ്കി തിയറ്ററുകളിലെത്തുന്നത്. രാജ്കുമാർ ഹിരാനി ഒരുക്കുന്ന ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം വിക്കി കൗശൽ, ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

See also  'ജില്ലാ കളക്ടറാ'യി വേഷമിട്ടതിൻ്റെ ഓർമ്മകൾ പുതുക്കി നയൻതാര………..

Related News

Related News

Leave a Comment