ഗവർണർക്കെതിരായ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം. കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ല. അദ്ദേഹത്തെ തടയുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
സംഘപരിവാർ വത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ആർഷോ പറഞ്ഞു. ക്യാമ്പസുകളിൽ സമരം വ്യാപിപ്പിക്കും. എസ്എഫ്ഐ അക്രമം ഉണ്ടാക്കുന്നുവെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരംമെന്നും ആർഷോ വ്യക്തമാക്കി.