തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്റെ ഓഫീസിൽ എ.സി. വാങ്ങാൻ പണം അനുവദിച്ച് ധനവകുപ്പ്. ചൂട് കുറയ്ക്കാൻ എ.സി. വാങ്ങണമെന്ന എം.സി.ദത്തന്റെ ആവശ്യം പരിഗണിച്ച് 82,000 രൂപയാണ് അനുവദിച്ചത്.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ നാലാം നിലയിലാണ് എം.സി.ദത്തന്റെ ഓഫീസ്. ഓഫീസിലെ പ്രവർത്തനരഹിതമായ എയർ കണ്ടീഷണർ മാറ്റി പുതിയത് സ്ഥാപിക്കാനാണ് 82,000 രൂപ ഭരണാനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കിയത്.