വ്യത്യസ്‌ത കഥാപാത്രവുമായി സീമ ജി നായർ

Written by Taniniram Desk

Published on:

മാതൃസ്നേഹത്തിന്റെയും ദേശസ്നേഹത്തിന്റെയും കഥ പറയുന്ന ‘എന്റെ അമ്മയ്ക്ക്‘ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പ്രധാന കഥാപാത്രമായി സീമ ജി നായർ എത്തുന്ന ഈ ചിത്രം ശ്രീലക്ഷ്മി പ്രൊഡക്ഷൻ ബാനറിന് വേണ്ടി സതീഷ് ശ്രീപത്മമാണ് നിർമ്മിച്ചത് .

ഇതിന്റെ കഥ , തിരക്കഥ , സംവിധാനം നിർവഹിക്കുന്നത് ദിലീപൻ ആണ് . എഡിറ്റിംഗ് -ശ്യാം ശശിധരൻ , റെനീഷ് , ക്യാമറ- ഷാജി ജേക്കബ്.നിരവധി സിനിമ പ്രോജക്ടുകൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ജി ശോഭകുമാറാണ് ഈ സിനിമയുടെയും പ്രോജക്ട് പ്രൊമോഷന് ചുക്കാൻ പിടിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ എങ്ങനെ ലാഭകരമായി സിനിമ നിർമ്മിക്കാം എന്നുള്ളതിന്റെ നേർചിത്രമാകും ‘എന്റെ അമ്മയ്ക്ക്’ എന്ന് ശോഭകുമാർ ‘തനിനിറ’ത്തോടു പറഞ്ഞു .

ആർട്ട്- അനിൽ ,ഗാനരചന- ശ്രീധരൻ നട്ടാശ്ശേരി , സംഗീതം -സുമേഷ് കൃഷ്ണ , ഗായകൻ -മാതങ്കി സത്യമൂർത്തി

See also  പുതിയ ലുക്കിൽ പാർവതി തിരുവോത്ത് ; ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

Leave a Comment