രാജസ്ഥാനിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

Written by Taniniram1

Published on:

ജയ്പ്പൂര്‍: രാജസ്ഥാനിൽ ബി.ജെ.പി ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗം ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനം. അതേസമയം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങളിൽ ബി.ജെ.പി ആശങ്കയിലാണ്.

മറ്റു രണ്ടു സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്ക് അവസരം നൽകിയതോടെ രാജസ്ഥാനിലും പുതുമുഖം മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമെന്നുള്ള സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. നിരീക്ഷകരായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭാ എം.പി സരോജ് പാണ്ഡെ, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോജ് എന്നിവരടങ്ങിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സംസ്ഥാനത്തെത്തും. എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.

അതേസമയം, മറ്റു രണ്ടു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജസ്ഥാനിൽ ബി.ജെ.പിക്ക് ആശങ്കകളേറെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് വസുന്ധര രാജെ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. 115ൽ 75 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വസുന്ധര പക്ഷത്തിന്റെ വാദം. എന്നാൽ, വസുന്ധരക്ക്‌ മൂന്നാമൂഴം അനുവദിക്കാൻ താത്പര്യമില്ലാത്ത കേന്ദ്രനേതൃത്വം സ്പീക്കർ പദവി വാഗ്ദാനം ചെയ്തേക്കുമെന്നാണ് സൂചന.

See also  ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

Leave a Comment