കിഴക്കേകല്ലട: മദ്യലഹരിയിൽ മാതാവിനും കുട്ടിക്കും നേരെ അതിക്രമം കാട്ടിയ യുവാവ് പിടിയിൽ. അടൂർ പതിനാലാം വയൽ പീടികയിൽ ഉണ്ണിക്കൃഷ്ണനാണ് (25) കിഴക്കേകല്ലടയിൽ പിടിയിലായത്.
കുണ്ടറ സ്റ്റേഷനിലെ എസ്.ഐ എ. അനീഷിന്റെ ഭാര്യ സിജ, എട്ടുവയസ്സുള്ള മകൻ പാർത്ഥിപൻ എന്നിവർക്കുനേരെയാണ് അതിക്രമം.
കഴിഞ്ഞദിവസം രാത്രി ഒമ്പതിന് കല്ലട മുട്ടത്തുവെച്ചായിരുന്നുസംഭവം. അനീഷും കുടുംബവും മുട്ടത്ത് സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ പിന്തുടർന്നുവന്ന ഉണ്ണിക്കൃഷ്ണൻ കാർ തടഞ്ഞുനിർത്തിയപ്പോൾ അനീഷിന്റെ ഭാര്യയും മകനും പുറത്തിറങ്ങി.
തുടർന്ന് സിജയെയും മകനെയും ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ അനീഷും സഹോദരൻ ഉമേഷും നാട്ടുകാരുടെ സഹായത്തോടെ ഉണ്ണിക്കൃഷ്ണനെ പിടികൂടി കിഴക്കേ കല്ലട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മാതാവിനും കുട്ടിക്കും നേരെ അതിക്രമം…

- Advertisement -
- Advertisement -