പമ്പയിലേക്ക് യു.ഡി.എഫ് പ്രതിനിധി സംഘം

Written by Taniniram1

Published on:

തിരുവനന്തപുരം: യു.ഡി.എഫ് പ്രതിനിധി സംഘം പമ്പയിലേക്ക്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യു.ഡി.എഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു.

പക്ഷെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ല. പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലിയില്‍ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഈ പരാതി പരിഹരിക്കാന്‍ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തിരമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകനയോഗങ്ങള്‍ ചേര്‍ന്ന് ഭക്തര്‍ക്ക് ആവശ്യമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണെന്നും ആവശ്യപ്പെട്ടു.

Related News

Related News

Leave a Comment