ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​ 2023 ഫു​ട്​​ബാ​ളി​ന് നാളെ തുടക്കമാകും

Written by Taniniram1

Published on:

ജിദ്ദ വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ഡിസംബർ 22 വരെയാണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യ​വും ഫി​ഫ​യും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങളാണ് ലോകകപ്പ് ഫുട്ബോളിന് വേണ്ടി പൂർത്തിയാക്കിയിരിക്കുന്നത്.

ലോ​ക​ക​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള ന​റു​ക്കെ​ടു​പ്പ്​ ഇ​ക്ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ജി​ദ്ദ​യി​ൽ വെ​ച്ചാ​ണ്​ ന​ട​ന്ന​ത്. സൗ​ദി റോ​ഷ​ൻ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ-​ഇ​ത്തി​ഹാ​ദ്, യു.​കെ​യി​ലെ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ജ​പ്പാ​നി​ലെ ഉ​റ​വ, ഈ​ജി​പ്തി​ലെ അ​ൽ-​അ​ഹ്‌​ലി, മെ​ക്സി​കൊ​യി​ലെ ലി​യോ​ൺ, ബ്ര​സീ​ലി​ലെ ഫ്ലു​മി​നെ​ൻ​സ്, ന്യൂ​സി​ലൻ​ഡി​ലെ ഓ​ക്ക്‌​ല​ൻ​ഡ് സി​റ്റി എ​ന്നീ ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ മ​ത്സ​രം അ​ൽ-​ഇ​ത്തി​ഹാ​ദും ഓ​ക്​​ല​ൻ​ഡ് സി​റ്റി​യും ത​മ്മി​ലാ​ണ്.

ഡി​സം​ബ​ർ 22- നാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം. സൗ​ദി അ​റേ​ബ്യ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ക്ല​ബ് ലോ​ക​ക​പ്പി​ന് വേ​ദി​യാ​കു​ന്ന​ത്. നി​ല​വി​ലെ ഫോ​ർ​മാ​റ്റി​ൽ ന​ട​ക്കു​ന്ന അ​വ​സാ​ന​ത്തെ ക്ല​ബ്​ ലോ​ക​ക​പ്പ്​ മ​ത്സ​ര​മാ​ണി​ത്. 2025-ൽ ​പു​തി​യ സം​വി​ധാ​ന​ത്തോ​ടെ അ​മേ​രി​ക്ക ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

Leave a Comment